10 ബാധയും 10 മിസ്രയീമ്യ ദേവന്മാരുടെമേലുള്ള ന്യായവിധിയും
66 പുസ്തകങ്ങളും 1,189 അദ്ധ്യായങ്ങളും 31,173 വാക്യങ്ങളും 7,53,137 വാക്കുകളും 35,66,480 ന്, ല്‍, ള്‍, ര്‍ എന്നീ ചില്ലക്ഷരങ്ങളുമുള്ളതും നാല്പതോളം എഴുത്തുകാരാല്‍ മൂന്നു ഭൂഖണ്ഡങ്ങളില്‍ വെച്ച് 1600 വര്‍ഷം കൊണ്ട് എഴുതപ്പെട്ടതുമായ ബൈബിളിലെ ഏക സത്യദൈവം മാത്രം ഇന്നും ജീവിക്കുന്നു.
“റാ” എന്ന സൂര്യദേവനും “ഹാപി” അല്ലെങ്കിൽ “ഒസിരിസ്” എന്ന നൈല്‍ ദേവനും മുതല്‍ നൈല്‍ നദിയിലെ മുതലയും മുതലയുടെ ആഹാരമായ തവളയും മീനും മീനിനെ തിന്നുന്ന പൂച്ചയും പൂച്ചയുടെ ദേഹത്ത് വന്നിരിക്കുന്ന ഈച്ചയും പേനും കുരങ്ങും പശുവും കാളക്കുട്ടിയും വരെ ദൈവങ്ങളായിക്കരുതി ആരാധിക്കപ്പെട്ടു പോന്നിരുന്ന ഈജിപ്തില്‍ 430 വര്‍ഷം അടിമകളായിക്കഴിഞ്ഞ യിസ്രായേല്‍ ജനത്തെ യഹോവയായ ദൈവം തന്റെ ശക്തിയാലും ഭുജവീര്യത്താലും പ്രവാചകനായ മോശെ മുഖാന്തരം വിടുവിച്ചു കൊണ്ടു വരുന്ന ചരിത്രം നാം പുറപ്പാടിൽ കാണുന്നു.
മിസ്രയീമിൽ 430 വർഷം ജീവിച്ചിരുന്ന യിസായേൽമക്കളിൽ മിസ്രയീമ്യദേവന്മാർ വളരെയധികം സ്വാധീനം ചെലുത്തിയിരുന്നു. മിസ്രയീമിലെ സകല ദേവന്മാരെയും തകർക്കുകയും അവരുടെമേൽ ന്യായവിധി നടത്തുകയും ചെയ്യുന്ന സർവ്വശക്തനായ ദൈവമാണ് താനെന്ന് (പുറ 12:12) മിസ്രയീമ്യരെയും യിസ്രായേൽ മക്കളെയും ഒരുപോലെ ബോദ്ധ്യപ്പെടുത്തുവാനാണ് ഓരോ ബാധയും മിസ്രയീമ്യരുടെമേൽ യഹോവ അയച്ചത്.
1. Turning water to blood: Ex. 7:14–24. …
2. Frogs: Ex. 7:25–8:15. …
3. Lice or gnats: Ex. 8:16–19. …
4. Wild animals or flies: Ex. 8:20–32. …
5. Pestilence of livestock: Ex. 9:1–7. …
6. Boils: Ex. 9:8–12. …
7. Thunderstorm of hail and fire: Ex. 9:13–35. …
8. Locusts: Ex. 10:1–20.
9. Darkness for three days: Ex. 10:21–29
10. Death of firstborn: Ex. 11:1–12:36
ഒന്നാമതായി നൈൽനദിയിലെ വെള്ളത്തെ ദൈവം രക്തമാക്കിയപ്പോൾ (പുറ. 7:14-24) മിസ്രയീമ്യർ ആരാധിച്ചിരുന്ന ഹാപി (Hapi- Egyptian God of the Nile) എന്ന ദേവതയുടെ നിസ്സഹായത വെളിപ്പെട്ടു. ഇതോടൊപ്പം Khnum – the guardian of the Nile, Osiris – the giver of life, his bloodstream was the Nile & Hatmeyt – fish-goddess എന്നീ ദേവതകളെയും ദൈവം ന്യായം വിധിച്ചു.
രണ്ടാമത്തെ ബാധയായ തവള, അവരുടെ ഹെക്ട് (Heket- Egyptian Goddess of Fertility, Water, Renewal) എന്ന ആരാധനാമൂർത്തിയുടെ ശക്തിഹീനതയ്ക്കു നേരേയുള്ളതായിരുന്നു.
മൂന്നാമതായി ജബ് എന്ന ദേവനെ (Geb / Seb – The Egyptian God Geb, was over the dust of the earth) അവർ ആരാധിച്ചിരുന്നതുകൊണ്ട് ദൈവം പേനിനെ മൂന്നാമത്തെ ബാധയാക്കിത്തീർത്തു.
നാലാമത്തെ ബാധയായ ഈച്ചയാൽ, അവരുടെ ദേവനായ ബാൽ-സെബൂബിനെയും (Lord of Flies) (2 Kings 1 :2 ) ഇതോടൊപ്പം Khepri- Egyptian God of creation, Uatchit – the fly god of Egypt & Shu – Egpytian god of the atmosphere എന്നീ ദേവതകളെയും ദൈവം ന്യായം വിധിച്ചു.
അഞ്ചാമത്, കന്നുകാലികളുടെ മേലുണ്ടായ ബാധ അവർ ആരാധിച്ചുവന്ന ഹതോർ (Hathor-Egyptian Goddess of Love and Protection) എന്ന ദേവനെയും ആപിസ് എന്ന വിശുദ്ധകാളയെയും ന്യായം വിധിക്കുന്നതായിരുന്നു.
ആറാമത്തെ ബാധയായ പരുക്കൾ, അവരുടെ സൗഖ്യദായക ദേവതയായ സേഖ്മത്തിന് (Sekhmet – Egyptian Goddess of Epidemics) സൗഖ്യം വരുത്തുവാൻ കഴിവില്ലെന്നു ബോദ്ധ്യപ്പെടുത്തുന്നതായിരുന്നു.
ഏഴാമതായി കല്മഴയുടെ ബാധയാൽ കൃഷിയും കന്നുകാലികളും നശിച്ചപ്പോൾ, കാർഷികവിളകളുടെ പരിരക്ഷകനായ സേത്ത് (Seth- Egyptian God of Storms and Disorder) എന്ന ദേവന്റെയും നട്ട് (Nut- Egyptian Goddess of the Sky) എന്ന ആകാശദേവതയുടെയും കഴിവില്ലായ്മയെ ദൈവം വെളിപ്പെടുത്തി.
എട്ടാമതായി വെട്ടുക്കിളികളുടെ ബാധയാൽ മിസ്രയീമ്യദേശത്ത് അവശേഷിച്ചിരുന്ന കാർഷികവിളകൾ നശിച്ചപ്പോൾ ജീവ സംരക്ഷകയായ ഐസിസ് (Isis – Egyptian agriculture deities & Seraphia – Egyptian deity protector from Locusts) എന്ന ദേവതയുടെമേൽ ദൈവം ന്യായം വിധിച്ചു.
ഒൻപതാമത്തെ ബാധയായ ഇരുട്ട് ദേശത്തെ മുടിയപ്പോൾ അവർ ആരാധിച്ചിരുന്ന “റാ” (Ra – The Sun God) എന്ന സൂര്യദേവന്റെ കഴിവില്ലായ്മ ദൈവം ബോദ്ധ്യപ്പെടുത്തി. ഒപ്പം തോത് (Thoth) എന്ന Egyptian Moon god നെയും ദൈവം ന്യായം വിധിച്ചു.
പത്താമത്തെ ബാധയായ മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂൽ സംഹാരത്തിലൂടെ ജീവദാതാവായ ഒസീറിസിനെയും (Osiris – one of the most important gods of ancient Egypt & the Egyptian lord of the Underworld and Judge of the Dead) ദേവതുല്യനായി കരുതപ്പെട്ടിരുന്ന ഫറവോനെയും (Pharaoh- The Ultimate Power of Egypt) തകർക്കുകയും, അവരുടെമേൽ ന്യായവിധി നടത്തുകയും ചെയ്തു.
ഇങ്ങനെ, “അവന്റെ വാക്കുകേട്ട് ഞാൻ യിസ്രായേൽ ജനത്തെ വിട്ടയയ്ക്കുവാൻ തക്കവണ്ണം ഈ യഹോവ ആര്?” (പുറ, 5:2) എന്ന ഫറവോന്റെ ചോദ്യത്തിന് പൂർണ്ണമായ അർത്ഥത്തിൽ ദൈവം മറുപടി നൽകുകയും, സർവ്വശക്തനായ ദൈവമാണ് താനെന്ന് യഹോവയാം ദൈവം അവരെ ബോദ്ധ്യപ്പെടുന്നത്തുകയും ചെയ്തു. “ഞാനല്ലാതെ അന്യദൈവങ്ങൾ നിങ്ങൾക്കുണ്ടാകരുത്” എന്ന് താൻ നിഷ്കർഷിക്കുന്നതിന്റെ സാരം ദൈവം ഇപ്രകാരം വെളിപ്പെടുത്തി.