ബൈബിളില്‍ ഇല്ലാതിരിക്കെ ഉണ്ടെന്ന് ചിലര്‍ ധരിച്ചുവച്ചിരിക്കുന്ന ചില കാര്യങ്ങള്‍

1.  യേശു പുല്‍ക്കൂട്ടില്‍ ജനിച്ചു.
യേശു പുല്‍ക്കൂട്ടില്‍ ജനിച്ചു എന്ന് ബൈബിളില്‍ പറയുന്നില്ല. വഴിയമ്പലത്തില്‍ സ്ഥലമില്ലായ്കയാല്‍ പശുത്തൊട്ടിയില്‍ കിടത്തിയെന്നേ ഉള്ളൂ. ജനിച്ചത് പശുത്തൊട്ടിയിലല്ല. ജനിച്ചശേഷം കിടത്തിയ സ്ഥലമാണ് പശുത്തൊട്ടി. (ലൂക്കാ 2:7)

2.  യേശു രാത്രിയിലാണ് ജനിച്ചത്. ബൈബിളില്‍ അങ്ങനെ പറയുന്നില്ല. ദൂതന്മാര്‍ ഇടയന്മാര്‍ക്ക് പ്രത്യക്ഷമായ സമയമാണ് രാത്രി. (ലൂക്കോ 2:8)

3.  വിദ്വാന്മാര്‍ യേശുവിന്‍റെ ജനനദിവസം സന്ദര്‍ശിച്ചു.

യേശു ജനിച്ചതിന്‍റെ അടുത്ത ദിവസങ്ങളിലോ മാസങ്ങളിലോ വര്‍ഷമോ ആകാം ഈ സന്ദര്‍ശനം. കാരണം മത്തായി 2:16 അനുസരിച്ച് വിദ്വാന്മാര്‍ തന്നെ കളിയാക്കിയെന്ന് ഹേരോദാവ് മനസ്സിലാക്കിയിട്ട് വിദ്വാന്മാരോടു ചോദിച്ചറിഞ്ഞ കാലത്തിനൊത്തവണ്ണം 2 വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളെയാണ് കൊല്ലുവാന്‍ കല്പിച്ചത്. ജനനദിവസമായിരുന്നു സന്ദര്‍ശനമെങ്കില്‍ 2 വര്‍ഷക്കാലം കണക്ക് കൂട്ടേണ്ട ആവശ്യമില്ലായിരുന്നല്ലോ.

4.  വിദ്വാന്‍മാര്‍ ഇന്ത്യാക്കാരായിരുന്ന രാജാക്കന്മാരായിരുന്നു.
വേദപുസ്തകത്തില്‍ അങ്ങനെ ഇല്ല. വേദപണ്ഡിതര്‍ പറയുന്നത് അവര്‍ പേര്‍ഷ്യാക്കാരായിരുന്നു എന്നാണ്. മാഗി (magi) എന്നാണ് ബൈബിളില്‍ പറഞ്ഞിരിക്കുന്നത്. പേര്‍ഷ്യയിലെ പുരോഹിതവര്‍ഗ്ഗമായിരുന്നു മാഗികള്‍.

5.  യേശുവിനെ കാണാന്‍ മൂന്നുപേരാണ് വന്നത്.
ഒന്നിലധികം എന്നല്ലാതെ 3 എന്ന സംഖ്യ വേദപുസ്തകത്തില്‍ പറയുന്നില്ല. കിഴക്കുനിന്നു വിദ്വാന്മാർ യെരൂശലേമിൽ എത്തി എന്നേയുള്ളൂ.
അവർ അവന്നു പൊന്നും കുന്തുരുക്കവും മൂരും കാഴ്ചവെച്ചു എന്നത് കൊണ്ടാവാം മൂന്ന് പേര് എന്ന് പറയുന്നത്.

6.  പത്രോസിന്‍റെ മേലാണ് സഭ പണിതിരിക്കുന്നത്

“പത്രോസേ, നീ പാറയാകുന്നു ഈ പാറമേല്‍ ഞാന്‍ എന്‍റെ സഭയെ പണിയും.”ഇതിനാല്‍ ആണ് പത്രോസിന്‍റെ മേലാണ് സഭ പണിതിരിക്കുന്നത് എന്ന് പറയുന്നത്. ഇങ്ങനെയൊരു വാക്യം ബൈബിളില്‍ ഇല്ല. വായിക്കുക – മത്തായി 16:18 – നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; എന്നാണ്. പാറ ക്രിസ്തു തന്നെയാണ്.

7.  ക്രൂശില്‍നിന്നും ഇറക്കിയ യേശുവിന്‍റെ ശരീരം മാതാവിന്‍റെ മടിയില്‍ കിടത്തുന്നത്.
ഇത്തരത്തിലൊരു സംഭവം പുതിയ നിയമത്തിലൊരിടത്തും കാണുന്നില്ല. അടക്കുമ്പോള്‍ ശിഷ്യര്‍പോലും അടുത്തില്ല എന്ന് വേണം കരുതുവാന്‍. യോഹ 19:38 മുതല്‍ വായിക്കുക. അരിമത്യയിലെ ജോസഫും നിക്കോദേമോസും ചേര്‍ന്നാണ് യേശുവിനെ അടക്കിയത്. ഭയപ്പെട്ടു കഴിഞ്ഞിരുന്ന ശിഷ്യന്മാര്‍ അവിടെ വന്നില്ല. ലൂക്കോ: 23:50-56; മര്‍ക്കോസ് 15:42-47; മത്തായി 27:57-61 വാക്യങ്ങള്‍ വായിക്കുക.

8.  അവനവന്‍റെ വിശ്വാസം അവനെ രക്ഷിക്കും.
ഇങ്ങനെ ഒരു വാക്യം ബൈബിളില്‍ ഇല്ല. “നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.” (ലൂക്കോ. 8:48; മര്‍ക്കോ 5:34) എന്നാണ് കര്‍ത്താവ് പറഞ്ഞത്. പന്ത്രണ്ടു സംവത്സരം രക്തസ്രവക്കാരിയായ ഒരുവളോട് യേശു പറഞ്ഞ വാക്കുകളാണിത്. അവളുടെ യേശുവിലുള്ള വിശ്വാസമാണ് അവളെ രക്ഷിച്ചത്. അല്ലാതെ എന്തെങ്കിലും വിശ്വസിച്ചാല്‍ അത് രക്ഷിക്കും എന്നല്ല.

9.  യേശുവിന്‍റെ അമ്മ മറിയ നിത്യ കന്യകയാണ്.
ദൈവപുത്രനെ ഉദരത്തില്‍ വഹിച്ചതിലൂടെ ഭാഗ്യവതിയായ സ്ത്രീരത്നം ആണ് മറിയ. അവര്‍ കന്യകയായിരുന്നു,…..യേശു ജനിക്കുന്നിടം വരെ. തെളിവ് : യോസേഫ് ഉറക്കം ഉണർന്നു. കർത്താവിന്റെ ദൂതൻ കല്പിച്ചതുപോലെ ചെയ്തു, ഭാര്യയെ ചേർത്തുകൊണ്ടു. മകനെ പ്രസവിക്കുംവരെ അവൻ അവളെ പരിഗ്രഹിച്ചില്ല.

യേശുവിനു സഹോദരങ്ങള്‍ ഉണ്ടായിരുന്നു എന്നതിന് ധാരാളം വാക്യങ്ങള്‍ ഉണ്ട്. മത്തായി 12: 46 മുതല്‍, ലൂക്കൊ:8:19 മുതല്‍, മാര്‍ക്കോസ്3:31 മുതലും പറയുന്നുണ്ട്. മത്തായി 13: 54 മുതല്‍ ഉള്ള വാക്യങ്ങളില്‍ അവരുടെ പേര് പറയുന്നുണ്ട്. ഇത് സ്വന്ത സഹോദരന്മാര്‍ അല്ല ബന്ധുക്കള്‍ആണെന്നുള്ള വാദത്തിനു ബൈബിളില്‍ തെളിവില്ല. ക്രൂശീകരണ സമയത്ത് അമ്മയെ യോഹന്നാനെ ഏല്‍പ്പിച്ചത് കൊണ്ട് യേശുവിനു സഹോദരന്മാര്‍ ഇല്ല എന്നു വാദിക്കുന്നവരും ഉണ്ട്. ഇതും തെറ്റാണു കാരണം യേശു ഏറ്റവും സ്നേഹിച്ച ശിഷ്യനെയാണ് യേശു തന്‍റെ അമ്മയെ ഏല്‍പ്പിക്കുന്നത്. മാത്രമല്ല മത്തായി 13ല്‍ പറയുന്ന സഹോദരങ്ങള്‍ ക്രൂശീകരണ സമയത്ത് അവിടെ ഉണ്ടായിരുന്നതായി തെളിവില്ല.

അമൃതവാണി

താഴെയുള്ള ലിങ്കിൽ പ്രസ്സ് ചെയ്താൽ അമൃതവാണി യുടെ എല്ലാ പ്രസംഗങ്ങളും കേൾക്കുവാൻ കഴിയും. ഓരോ ദിവസത്തെയും ഷോർട് മെസ്സേജുകൾ ഓരോ പ്രസംഗ വിഷയങ്ങൾ ആണ്. അതുകൊണ്ടു വചനം പഠിക്കുവാൻ ആഗ്രഹിക്കുന്നവർ ഇത് കേൾക്കുവാൻ മറക്കരുതേ. ഇതുവരെ subscribe ചെയ്യാത്തവർ മറക്കാതെ subscribe ബട്ടൺ അമർത്തുക.

https://www.youtube.com/user/mmsaju1/videos?disable_polymer=true
Like👍 || Comment📝 Share 📩|| Subscribe📲
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

WEBSITE OF IPC GREENPARK, NEW DELHI

ബൈബിൾ പഠനം

10 ബാധയും 10 മിസ്രയീമ്യ ദേവന്മാരുടെമേലുള്ള ന്യായവിധിയും

66 പുസ്തകങ്ങളും 1,189 അദ്ധ്യായങ്ങളും   31,173 വാക്യങ്ങളും 7,53,137 വാക്കുകളും 35,66,480 ന്‍, ല്‍, ള്‍, ര്‍ എന്നീ ചില്ലക്ഷരങ്ങളുമുള്ളതും നാല്പതോളം എഴുത്തുകാരാല്‍ മൂന്നു ഭൂഖണ്ഡങ്ങളില്‍ വെച്ച് 1600 വര്‍ഷം കൊണ്ട് എഴുതപ്പെട്ടതുമായ ബൈബിളിലെ ഏക സത്യദൈവം മാത്രം ഇന്നും ജീവിക്കുന്നു.  

“റാ” എന്ന സൂര്യദേവനും “ഹാപി” അല്ലെങ്കിൽ “ഒസിരിസ്‌” എന്ന നൈല്‍ ദേവനും മുതല്‍ നൈല്‍ നദിയിലെ മുതലയും മുതലയുടെ ആഹാരമായ തവളയും മീനും മീനിനെ തിന്നുന്ന പൂച്ചയും പൂച്ചയുടെ ദേഹത്ത് വന്നിരിക്കുന്ന ഈച്ചയും പേനും കുരങ്ങും പശുവും കാളക്കുട്ടിയും വരെ ദൈവങ്ങളായിക്കരുതി ആരാധിക്കപ്പെട്ടു പോന്നിരുന്ന ഈജിപ്തില്‍ 430 വര്ഷം അടിമകളായിക്കഴിഞ്ഞ യിസ്രായേല്‍ ജനത്തെ യഹോവയായ ദൈവം തന്റെ ശക്തിയാലും  ഭുജവീര്യത്താലും പ്രവാചകനായ മോശെ മുഖാന്തരം വിടുവിച്ചു കൊണ്ടു വരുന്ന ചരിത്രം നാം പുറപ്പാടിൽ കാണുന്നു.

മിസ്രയീമിൽ 430 വർഷം ജീവിച്ചിരുന്ന യിസായേൽമക്കളിൽ മിസ്രയീമ്യദേവന്മാർ വളരെയധികം സ്വാധീനം ചെലുത്തിയിരുന്നു. മിസ്രയീമിലെ സകല ദേവന്മാരെയും തകർക്കുകയും അവരുടെമേൽ ന്യായവിധി നടത്തുകയും ചെയ്യുന്ന സർവ്വശക്തനായ ദൈവമാണ് താനെന്ന് (പുറ 12:12) മിസ്രയീമ്യരെയും യിസ്രായേൽ മക്കളെയും ഒരുപോലെ ബോദ്ധ്യപ്പെടുത്തുവാനാണ് ഓരോ ബാധയും മിസ്രയീമ്യരുടെമേൽ യഹോവ അയച്ചത്.

1.  Turning water to blood: Ex. 7:14–24. …

2.  Frogs: Ex. 7:25–8:15. …

3.  Lice or gnats: Ex. 8:16–19. …

4.  Wild animals or flies: Ex. 8:20–32. …

5.  Pestilence of livestock: Ex. 9:1–7. …

6.  Boils: Ex. 9:8–12. …

7.  Thunderstorm of hail and fire: Ex. 9:13–35. …

8.  Locusts: Ex. 10:1–20.

9.  Darkness for three days: Ex. 10:21–29

10. Death of firstborn: Ex. 11:1–12:36

ഒന്നാമതായി നൈൽനദിയിലെ വെള്ളത്തെ ദൈവം രക്തമാക്കിയപ്പോൾ (പുറ. 7:14-24) മിസ്രയീമ്യർ ആരാധിച്ചിരുന്ന ഹാപി (Hapi- Egyptian God of the Nile) എന്ന ദേവതയുടെ നിസ്സഹായത വെളിപ്പെട്ടു. ഇതോടൊപ്പം Khnum – the guardian of the Nile,  Osiris – the giver of life, his bloodstream was the Nile & Hatmeyt – fish-goddess എന്നീ ദേവതകളെയും ദൈവം ന്യായം വിധിച്ചു.

രണ്ടാമത്തെ ബാധയായ തവള, അവരുടെ ഹെക്ട് (Heket- Egyptian Goddess of Fertility, Water, Renewal) എന്ന ആരാധനാമൂർത്തിയുടെ ശക്തിഹീനതയ്ക്കു നേരേയുള്ളതായിരുന്നു. 

മൂന്നാമതായി ജബ് എന്ന ദേവനെ (Geb / Seb – The Egyptian God Geb, was over the dust of the earth) അവർ ആരാധിച്ചിരുന്നതുകൊണ്ട് ദൈവം പേനിനെ മൂന്നാമത്തെ ബാധയാക്കിത്തീർത്തു.

നാലാമത്തെ ബാധയായ ഈച്ചയാൽ, അവരുടെ ദേവനായ ബാൽ-സെബൂബിനെയും (Lord  of  Flies)   (2  Kings  1 :2 ) ഇതോടൊപ്പം Khepri- Egyptian God of creation, Uatchit – the fly god of Egypt &  Shu – Egpytian god of the atmosphere എന്നീ ദേവതകളെയും  ദൈവം ന്യായം വിധിച്ചു.

അഞ്ചാമത്, കന്നുകാലികളുടെ മേലുണ്ടായ ബാധ അവർ ആരാധിച്ചുവന്ന ഹതോർ  (Hathor-Egyptian Goddess of Love and Protection) എന്ന ദേവനെയും  ആപിസ് എന്ന വിശുദ്ധകാളയെയും ന്യായം വിധിക്കുന്നതായിരുന്നു.

ആറാമത്തെ ബാധയായ പരുക്കൾ, അവരുടെ സൗഖ്യദായക ദേവതയായ സേഖ്മത്തിന് (Sekhmet – Egyptian Goddess of Epidemics) സൗഖ്യം വരുത്തുവാൻ കഴിവില്ലെന്നു ബോദ്ധ്യപ്പെടുത്തുന്നതായിരുന്നു.

ഏഴാമതായി കല്മഴയുടെ ബാധയാൽ കൃഷിയും കന്നുകാലികളും നശിച്ചപ്പോൾ, കാർഷികവിളകളുടെ പരിരക്ഷകനായ സേത്ത് (Seth- Egyptian God of Storms and Disorder) എന്ന ദേവന്റെയും നട്ട് (Nut- Egyptian Goddess of the Sky) എന്ന ആകാശദേവതയുടെയും കഴിവില്ലായ്മയെ ദൈവം വെളിപ്പെടുത്തി.

എട്ടാമതായി വെട്ടുക്കിളികളുടെ ബാധയാൽ മിസ്രയീമ്യദേശത്ത് അവശേഷിച്ചിരുന്ന കാർഷികവിളകൾ നശിച്ചപ്പോൾ ജീവ സംരക്ഷകയായ ഐസിസ് (Isis – Egyptian agriculture deities & Seraphia – Egyptian deity protector from Locusts) എന്ന ദേവതയുടെമേൽ ദൈവം ന്യായം വിധിച്ചു.

ഒൻപതാമത്തെ ബാധയായ ഇരുട്ട് ദേശത്തെ മുടിയപ്പോൾ അവർ ആരാധിച്ചിരുന്ന “റാ” (Ra – The Sun God) എന്ന സൂര്യദേവന്റെ കഴിവില്ലായ്മ ദൈവം ബോദ്ധ്യപ്പെടുത്തി. ഒപ്പം തോത് (Thoth) എന്ന Egyptian Moon god നെയും ദൈവം ന്യായം വിധിച്ചു.

പത്താമത്തെ ബാധയായ മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂൽ സംഹാരത്തിലൂടെ ജീവദാതാവായ ഒസീറിസിനെയും (Osiris – one of the most important gods of ancient Egypt  &  the Egyptian lord of the Underworld and Judge of the Dead) ദേവതുല്യനായി കരുതപ്പെട്ടിരുന്ന ഫറവോനെയും (Pharaoh- The Ultimate Power of Egypt) തകർക്കുകയും, അവരുടെമേൽ ന്യായവിധി നടത്തുകയും ചെയ്തു.

ഇങ്ങനെ, “അവന്റെ വാക്കുകേട്ട് ഞാൻ യിസ്രായേൽ ജനത്തെ വിട്ടയയ്ക്കുവാൻ തക്കവണ്ണം ഈ യഹോവ ആര്?” (പുറ, 5:2) എന്ന ഫറവോന്റെ ചോദ്യത്തിന് പൂർണ്ണമായ അർത്ഥത്തിൽ ദൈവം മറുപടി നൽകുകയും, സർവ്വശക്തനായ ദൈവമാണ് താനെന്ന് യഹോവയാം ദൈവം അവരെ ബോദ്ധ്യപ്പെടുന്നത്തുകയും ചെയ്തു. “ഞാനല്ലാതെ അന്യദൈവങ്ങൾ നിങ്ങൾക്കുണ്ടാകരുത്” എന്ന് താൻ നിഷ്കർഷിക്കുന്നതിന്റെ സാരം ദൈവം ഇപ്രകാരം വെളിപ്പെടുത്തി.

MY TESTIMONY

This is a testimony that I should have made years before, but I was ignorant of the importance of a testimony. I sincerely pray and hope that this testimony of mine will reach out and touch each of the readers personally, thereby making them accept Jesus as the One and Only in their Life.

I was born and brought up in a Jacobite family. While I was continuing my life as a traditional Christian, by God’s providence I happened to attend a Gospel Meeting in 1985 and I was convinced of my sins. I realized my need for salvation through Jesus Christ. I understood that salvation is by grace alone and not by works. I made my decision to follow Christ and His Gospel and decided to leave the traditional Christianity.

The Lord gave me a deep urge to proclaim the truth to as many as I can. I sought fellowship with mature Christians. Then I was baptized and joined the Pentecostal Church.

With prayer,

M M Saju